വെള്ളാപ്പള്ളിയുടെ നാവടക്കാൻ അധികാരികൾ തയാറാവണമെന്ന്
1585178
Wednesday, August 20, 2025 6:40 AM IST
കൊല്ലം : കേന്ദ്ര-സംസ്ഥാനസർക്കാരുകളെ സുഖിപ്പിച്ചു നേടിയെടുക്കുന്ന അർഹതയില്ലാത്തവ മറയ്ക്കാൻ മറ്റു സമുദായങ്ങളുടെമേൽ അനാവശ്യമായി കുതിര കയറുന്ന വെള്ളാപ്പള്ളി നടേശന്റെ കുശാഗ്രബുദ്ധി സാമാന്യ ജനം തിരിച്ചറിയണമെന്നു വോയിസ് ഒാഫ് ഇന്ത്യൻ കാത്തലിക് എവല്യൂഷൻ( വോയിസ്).
വെള്ളാപ്പള്ളിക്കെതിരെ നടന്ന ചർച്ചായോഗത്തിൽ അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, ഇ. ജോൺ, ജോർജ് എഫ്.സേവ്യർ വലിയവീട്, മോറിൻ ജെ.കാർഡോസ്, ടി.പി. ജയിംസ്,ബാസ്റ്റിൻ പട്ടകടവ്, സ്കാർബിറ്റ തോപ്പ്, ഹാരിസൻ നീണ്ടകര, മേരിക്കുട്ടി കരിത്തുറ, സെലിൻ ഗോമസ് കായംകുളം,വിനയൻ ജോൺ, ജോഷി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.