വിലക്കിഴിവോടെ 25 മുതല്‍ കരകൗശല ഉത്പന്നങ്ങളുടെ ഓണ വിൽപ്പനക്ക് തുടക്കം
1585379
Thursday, August 21, 2025 6:28 AM IST
കൊല്ലം: ഓണക്കാലത്ത് പ്രകൃതിജന്യ വസ്തുക്കളില്‍ പ്രാദേശിക കലാപ്രവര്‍ത്തകര്‍ തീര്‍ത്ത വേറിട്ട കരകൗശല വിസ്മയങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. വിലക്കുറവിന്റെ ആകര്‍ഷക വിപണി ഒരുക്കുന്നത് കരകൗശലവികസന കോര്‍പറേഷന്റെ ബീച്ച് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാതല വില്പനകേന്ദ്രമായ കൈരളി ഹാന്‍ഡിക്രാഫ്റ്റ്സ് ആണ്.
25 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ‘വൈഭവം 2025’ മേള സംഘടിപ്പിച്ചിട്ടുള്ളത്.തേക്ക്, ഈട്ടി, കുമ്പിള് തടികളിലെ ശില്പചാരുതയും രുദ്രാക്ഷ-തുളസിമാലകളുടെ വൈവിധ്യവുമുണ്ടാകും.
ആറന്മുള കണ്ണാടി, ആഭരണപെട്ടികള്‍, തടിയില്‍കൊത്തിയ ചെറുവഞ്ചിവീടുകള്, ചന്ദനതൈലം, മാലകള്‍, രക്തചന്ദനആഭരണങ്ങള്, വേറിട്ട ഉത്പന്നശേഖരം വിലക്കിഴിവോടെ വാങ്ങാനുള്ള അവസരമാണിതെന്ന് ജില്ലാ മാനേജര്‍ പി. എസ്. വത്സലന്‍ അറിയിച്ചു.