പാലിയേറ്റീവ് കിടക്കകളുടെ വിതരണം
1585359
Thursday, August 21, 2025 6:21 AM IST
ചവറ : വൈസ് മെൻ ക്ലബി ിെ ന്റ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൽകിവരുന്ന പാലിയേറ്റീവ് കിടക്കകളുടെ ചവറ ബ്ലോക്കിലെ വിതരണം വൈസ് മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക്ട് ഏഴി െ ന്റ നേതൃത്വത്തിൽ ചവറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്നു.
ചവറ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ വൈസ് മെൻ ഇന്റർ നാഷണൽ നടത്തിവരുന്നു. ഇതി െന്റ ഭാഗമായാണ് ചവറ, തേവലക്കര എന്നീ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ പാലിയേറ്റീവ് കിടക്കകളുടെ വിതരണം നടന്നത്. ചവറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഏഴി െ ന്റ ഗവർണർ ശശി ബാബു അധ്യക്ഷനായി.
ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് എന്നിവർ കിടക്കകളുടെ വിതരണം നടത്തി.
ചവറ മെഡിക്കൽ ഓഫീസർ ഡോ. ഷഹ്ന, തേവലക്കര മെഡിക്കൽ ഓഫീസർ ഡോ: രശ്മി മോഹൻ, കൊല്ലം വൈസ് മെൻ ക്ലബ് ഭാരവാഹികളായ ഓസ്റ്റിൻഡഗ്ലസ്, പ്രദീപ്, അഭിലാഷ്, ട്രഷറർ പൻമന സുന്ദരേശൻ, കോഡിനേറ്റർ ആൽബർട്ട് ഡിക്രൂസ്, ചവറ ക്ലബ് ഭാരവാഹികളായ രാജു അൻജുഷ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.