പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു
1585180
Wednesday, August 20, 2025 6:40 AM IST
കൊട്ടാരക്കര: സാഹിത്യപ്രവർത്തക സംഘത്തി െന്റ വില്പന വിഭാഗമായ നാഷണൽ ബുക്ക് സ്റ്റാൾ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. കെ ഉണ്ണികൃഷ്ണമേനോൻ നിർവഹിച്ചു. ഡോ. സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.
ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ആദ്യ വില്പന നിർവഹിച്ചു. കില ഡയറക്ടർ വി. സുകേശൻ, പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ബീന സജീവ്, ഡോ. പി. എൻ. ഗംഗാധരൻ നായർ, പല്ലിശേരി, ഡോ. ശശികുമാർ, ജി. ബിപിൻ. എന്നിവർ പ്രസംഗിച്ചു.