ഓണം കളറാക്കാൻ ഉല്ലാസ യാത്രകളുമായി കൊല്ലം ബിടിസി
1585737
Friday, August 22, 2025 6:32 AM IST
കൊല്ലം: ഓണക്കാലം ആഘോഷമാക്കാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ ഓണക്കാല പാക്കേജുകൾ പ്രഖ്യാപിച്ചു. 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് ബിടിസി ഇതിനായി ഒരുക്കിയിരിക്കുന്നത്.
വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ക്ക് ആരംഭം. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, ആറന്മുള പള്ളിയോട സേവാ സംഘം നല്കുന്ന വള്ളസദ്യയും കഴിച്ച് ആറന്മുള കണ്ണാടി നിര്‍മാണവും തൃക്കാക്കുടി ഗുഹ ക്ഷേത്രവും കണ്ടു മടങ്ങിയെത്തുന്ന യാത്രയ്ക്ക് വള്ള സദ്യ ഉള്‍പ്പടെ 910 രൂപയാണ് നിരക്ക്.
23, സെപ്റ്റംബര്‍ മൂന്ന് ,ആറ്, 11 എന്നീ തീയതികളിലാണ് യാത്ര.23നും സെപ്റ്റംബര്‍ 6,14 തീയതികളിൽ വാഗമണ്‍ യാത്ര. രാമക്കല്‍മേട്, പൊന്മുടി യാത്രകള്‍ സെപ്റ്റംബര്‍ 24നാണ്. ഗവിയിലേക്ക് ഓഗസ്റ്റ് 27,31. സെപ്റ്റംബര്‍ 4, 8 എന്നീ ദിവസങ്ങളില്‍ പോകാം. അടവി എക്കോ ടൂറിസം സെന്റര്‍, ഗവി, പരുന്തുംപാറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിന് ഈടാക്കുന്നത് 1750 രൂപയാണ്.
പാക്കേജില്‍ ഉച്ചഭക്ഷണം, ബോട്ടിംഗ്, എല്ലാ എന്‍ട്രി ഫീസുകളും, ഗൈഡി െ ന്റ ഫീസും ഉള്‍പ്പെടും. വിനായക ചതുര്ഥിദിവസമായ ഓഗസ്റ്റ് 27ന് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തിലേക്കു തീര്‍ഥാടന യാത്ര ഒരുക്കിയിട്ടുണ്ട്. ആദിത്യ നാരായണ സൂര്യ ക്ഷേത്രം, ഏറ്റുമാനൂര്‍ ശിവ ക്ഷേത്രം, തിരുവല്ലഭ മഹാ വിഷ്ണു ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന യാത്രയുടെ നിരക്ക് 630 രൂപയാണ്. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409.