കർഷക ദിനം കണ്ണീർ ദിനം: പ്രതിഷേധ സദസ് നടത്തി
1585378
Thursday, August 21, 2025 6:28 AM IST
കൊട്ടിയം:സംസ്ഥാനസർക്കാർ കർഷക ദ്രോഹനടപടികളിലൂടെ കർഷകരെ കണ്ണിരിലാഴ്ത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി ഡിസിസിജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം . കർഷകർ ഉൽപ്പാദിപ്പിച്ച നെൽ സിവിൽ സപ്ലൈസ് വഴി സംഭരിച്ച വകയിൽ ഇപ്പോഴും അഞ്ഞുറ് കോടി രൂപയോളം കുടിശിക വരുത്തി കർഷകരെ വഞ്ചിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി കർഷക ദിനം കണ്ണീർദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നെടുമ്പനയിലെ കുളപ്പാടത്ത് സംഘടിപ്പിച്ച കർഷക പ്രതിഷേധ സദസ്ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് കുഞ്ഞപ്പൻ അധ്യക്ഷതവഹിച്ചു.കെ.ബി.ഷഹാൽ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളായ നാസിമുദീൻ ലബ്ബ, എ.എൽ. നിസാമുദീൻ,അയത്തിൽ നിസാം,
പള്ളിമൺ ശരത്ത്,അനിൽ,ആസാദ് നാൽപാങ്കൽ,സുനിൽ കുമാർ, വിനയകുമാർ, ഷഹാബുദീൻ, പി.സി.ജോൺ, മാമച്ചൻ നല്ലില,ഇബ്രാഹിം കുട്ടി, ഷാൻ, ഷിഹാബ് എന്നിവർ പ്രസംഗിച്ചു.