വയോധിക വീട്ടിൽ മരിച്ച നിലയിൽ
1585529
Thursday, August 21, 2025 10:08 PM IST
പരവൂർ: കരുനാഗപ്പള്ളി പാവുമ്പയിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സൗത്ത് പോണാൽ ക്ഷേത്രത്തിനു സമീപം ബിനു സദനത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാജാമണിയമ്മ (71)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 ഓടെയാണ് രാജാമണിയമ്മയെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.