സർ റിയൽ വെള്ളച്ചാട്ടം 22 മുതല്‍ ആശ്രാമം മൈതാനത്ത്
1585185
Wednesday, August 20, 2025 6:48 AM IST
കൊല്ലം : ദുബായിലേയും ചൈനയിലേയും വന്‍ നഗരങ്ങളെ അതിശയിപ്പിച്ച അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം ഈ ഓണക്കാലത്ത് നമ്മുടെ കൊല്ലത്തും. ഇന്ത്യയില്‍ ആദ്യമായി വണ്ടര്‍ ഫാള്‍സ് ഒരുക്കുന്ന സര് റിയല്‍ വെള്ളച്ചാട്ടത്തിന്റെ സാഹസികത ആശ്രാമം മൈതാനത്ത് ആസ്വദിക്കാം. 22ന് വൈകുന്നേരം അഞ്ചിനു സിനിമാതാരം അമല പോള്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
സാഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രകൃതി സ്നേഹികളുടെയും ഹൃദയങ്ങളെ ഒരുപോലെ ത്രസിപ്പിക്കുന്നവയാണ് ഈ അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം.
കോടിക്കണക്കിനു രൂപ മുടക്കി ലോകത്തിലെ ഏറ്റവും ഉയരവും നീളം കൂടിയതുമായ അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടമാണ് വണ്ടര്‍ ഫാള്‍സ് ആശ്രാമം മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.
ഇതിന് 70 അടി ഉയരവും 360 അടി നീളവുമുണ്ട്. ഈ ഉയരത്തില്‍ നിന്നു കടല്‍ പോലെ ഇരമ്പി വരുന്ന വെള്ളം കാലുകളിലേക്ക് ഒഴുകി എത്തി മാഞ്ഞുപോകുന്ന അവിസ്മരണീയമായ കാഴ്ച അനുഭവിച്ചറിയാം.
ഇതു കൂടാതെ വിശാലമായ പ്രദര്‍ശന നഗരിയില്‍ കടല്‍ക്കാഴ്ചകളും ശലഭോദ്യാനവും ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സ്യകന്യക, കടലിലെ സാഹസിക നീന്തല്‍താരം എന്നിവരെയും കാണാം, ചിത്രശലഭത്തോടൊപ്പം ഊഞ്ഞാലാടാം.
തെക്കേ അമേരിക്കന്‍ മഴക്കാടുകളില്‍ കണ്ടുവരുന്ന 25 ലക്ഷം രൂപവരെ വിലയുള്ള കുഞ്ഞന്കുരങ്ങനെ കാണാം. പാലക്കാടന്‍ കല്‍പ്പാത്തി പപ്പടം മുതല്‍ രുചി വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളുടെ വലിയ ശേഖരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ഓണത്തിനാവശ്യമായ സെറ്റ് മുണ്ടുകള്‍, സാരികള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ 100 രൂപ മുതലും വീട്ട് ഉപകരണങ്ങള്‍ 30 രൂപ മുതല്‍ വാങ്ങാവുന്നതാണ്. സോഫാ സെറ്റികള്‍ 4990 രൂപ മുതലും ഇവിടെ ലഭിക്കും.
പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയും അവധി ദിനങ്ങളില്‍ പകല്‍ 11 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 9961811106