യുവാവിനെ ആക്രമിച്ച കേസ്: പ്രതി പിടിയിൽ
1585376
Thursday, August 21, 2025 6:28 AM IST
കൊട്ടിയം: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. മുഖത്തല ശ്രീജിത്ത് ഭവനത്തിൽ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന ശ്രീജിത്ത്(27) ആണ് കൊട്ടിയം പോലീസി െ ന്റപിടിയിലായത്. കുറുമണ്ണ സ്വദേശിയായ യുവാവിനെ പ്രതിക്ക് ജോലി നഷ്ടപ്പെടാൻ കാരണക്കാരനായെന്ന് ആരോപിച്ച് വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപി െന്റ നേതൃത്വത്തിൽ എസ് ഐ നിഥിൻ നളൻ, സി പി ഒ മാരായ പ്രവീൺചന്ദ്, സന്തോഷ് ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.