പത്രവിതരണഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
1585530
Thursday, August 21, 2025 10:08 PM IST
കൊട്ടാരക്കര: പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണ് മരിച്ചു. നീലേശ്വരം ചരുവിളപുത്തൻ വീട്ടിൽ സജികുമാർ (47)ആണ് മരിച്ചത്. ഇന്നലെ രാവിലെ മകനോടൊപ്പം അമ്പത്തുംകാല ഭാഗത്തെ വീടുകളിൽ പത്രം വിതരണം ചെയ്യുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്.
ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജികുമാർ കൊട്ടാരക്കര കോടതിയിലെ അഭിഭാഷക ഗുമസ്തൻ ആയിരുന്നു. ഭാര്യ: എം. എസ്. ആര്യ. മക്കൾ. അശ്വൻ, ആദ്വൈത്.