അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരിച്ചു
1585747
Friday, August 22, 2025 6:39 AM IST
കുളത്തൂപ്പുഴ:കേരള സർക്കാർ പട്ടിക ജാതി വികസന വകുപ്പിന്റെ നഗർ സമഗ്ര വികസന പദ്ധതിയായ അംബേദ്കർ ഗ്രാമ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി മഠത്തിക്കോണം വാർഡിൽ നടപ്പിലാക്കിയ 50 ലക്ഷം രൂപയുടെ വികസന പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നടന്നു.
മഠത്തിക്കോണം വിജ്ഞാൻവാടിയിൽ സംഘടിപ്പിച്ച പരിപാടി പി.എസ്. സുപാൽ എംഎൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്പി. ലൈലാബീവി അധ്യക്ഷതവഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. കെ .സുധീർ, പഞ്ചായത്ത് അംഗം നെദീറ സൈഫുദീൻ,
മുൻ പഞ്ചായത്ത് അംഗം ബി. സുനിൽ കുമാർ,പട്ടിക ജാതി വികസന ഓഫീസർ ജോൺ മാത്യൂ,പ്രമോട്ടർ മനു എന്നിവർ പ്രസംഗിച്ചു. ഭവന പുനരുദ്ധാരണം,റോഡുകളുടെ നവീകരണം,കിണർ നവീകരണം തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കിയത് സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെചുമതലയിലായിരുന്നു നിർമാണം.