ഏകപക്ഷീയമായി ബോണസ് നിശ്ചയിക്കുന്ന നിലപാട് അവസാനിപ്പിക്കണം: യുടിയുസി
1586013
Saturday, August 23, 2025 6:25 AM IST
ചവറ : പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏകപക്ഷീയമായി ബോണസ് നിശ്ചയിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് യുടിയുസി സംസ്ഥാന ട്രഷറർ മനോജ് മോൻ ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് പൊതുമേഖല സ്ഥാപനങ്ങളിൽ കഴിഞ്ഞ നാലു വർഷമായി സർക്കാർ പുറത്തിറക്കുന്ന ഏകപക്ഷീയമായ ഗൈഡ് ലൈൻ മുഖവിലയ്ക്കെടുത്തു ബോണസ് നൽകുന്നത്.
നീട്ടുന്നത് വാങ്ങിയാൽ മതിയെന്ന കുത്തക മുതലാളിമാരുടെ നയ സമീപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പിണറായി സർക്കാരാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്രയും വേഗം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ബോണസ് മീറ്റിംഗുകൾ വിളിച്ച് ചേർക്കേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.