ബൈക്കിലെത്തി മാല കവര്‍ച്ച; പ്രതി അറസ്റ്റിൽ
1586024
Saturday, August 23, 2025 6:37 AM IST
കൊട്ടിയം: ബൈക്കിലെത്തി യുവതിയുടെ മാല കവര്‍ച്ച നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം വിളപ്പില്‍ശാല ഇടമലപുത്തന്വീട്ടില് അനസ്(38) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 30ന് വൈകുന്നേരം 5.30 ഓടെ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തഴുത്തല സ്വദേശിയായ യുവതിയെ ബൈക്കിലെത്തിയ പ്രതി ഓഫീസ് പടിക്ക് സമീപം തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കിടന്ന രണ്ടേമുക്കാല്‍ പവനോളം തൂക്കം വരുന്ന സ്വർണ മാല അപഹരിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് കൊട്ടിയം പോലീസ് സിസിടിവി അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമാന രീതില്‍ ഇയാൾ മാല പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്.
കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐ നിഥിന് നളന് ,എ എസ് ഐ ജയപ്രകാശ്, സി പിഒ സാം മാര്ട്ടിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.