കാപ്പാ കേസ് പ്രതി വധശ്രമക്കേസിൽ അറസ്റ്റിൽ
1586212
Sunday, August 24, 2025 6:26 AM IST
കൊല്ലം: കാപ്പാ കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വധശ്രമ കേസിൽ അറസ്റ്റിൽ. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ പൊട്ടാസ് എന്ന് വിളിക്കുന്ന റാഷിദ് (34) നെയാണ് കൊട്ടിയം പോലീസാണ് അറസ്റ്റ് ചെയ്തത്.
തഴുത്തല വഞ്ചിമുക്ക് സ്വദേശികളായ കൃഷ്ണ ലാലിനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേൽപിച്ച കേസിലാണ് കൊലപാതകശ്രമകുറ്റം ചുമത്തി അറസ്റ്റ്ചെയ്തത്. ഇയാൾക്കെതിരെ കണ്ണനല്ലൂർ, ഇരവിപുരം, ചേർത്തല, കൊട്ടിയം സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളാണ് നിലവിലുള്ളത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിൽ എത്തിയെന്ന് ലഭിച്ച വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ കൊട്ടിയം സിഐ പ്രദീപ്, എസ്ഐ നിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.