കുളത്തൂപ്പുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ ടിഎസ്ഒയുടെ മിന്നൽ പരിശോധന
1586220
Sunday, August 24, 2025 6:30 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ ചിത്രയുടെ നേതൃത്വത്തിൽ പരിശോധന നടത്തി . പരിശോധനയിൽ വൻ ക്രമക്കേടുകളാണ് വ്യാപാരസ്ഥാപനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞത്. പല സ്ഥാപനങ്ങളിലും വിലവിവര പട്ടിക ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല.
വൃത്തിഹീനമായ ചുറ്റുപാടിലാണ് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുവന്നത്. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ കണ്ടെത്തുകയും ചെയ്തു. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും എത്രയും പെട്ടെന്ന് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ടിഎസ്ഒ ചിത്രയും റേഷനിംഗ് ഇൻസ്പെക്ടർ ലെനിൻ രാജേന്ദ്രനും വ്യാപാര സ്ഥാപന ഉടമകളെ അറിയിക്കുകയും ചെയ്തു.