അഖിലകേരള ധീവരസഭ ജില്ലാ ആസ്ഥാന മന്ദിര ഉദ്ഘാടനം നാളെ
1586016
Saturday, August 23, 2025 6:25 AM IST
കരുനാഗപ്പള്ളി:അഖില കേരള ധീവരസഭ കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തറയിൽ ജംഗ്ഷന് സമീപം പുതുതായി പണികഴിപ്പിച്ച ധീവരസഭ ജില്ലാ ആസ്ഥാന മന്ദിരഉദ്ഘാടനം നാളെ രാവിലെ പത്തിന് നടക്കും.
അഖിലകേരള ധീവരസഭ ജില്ലാ പ്രസിഡന്റ് മുള്ളിക്കൽ രാജുവിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ മന്ദിരത്തിന്റെ ഉദ്ഘാടനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എംഎൽ എ.വി. ദിനകരൻ നിർവഹിക്കും .തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
ധീവരസഭയുടെ സ്ഥാപക പ്രസിഡന്റ്് കെ .കെ. ഭാസ്കരന്റെ സ്മരണാർഥം നിർമിച്ച സ്മാരക ഹാളിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷും ധീവരസഭയുടെ മുൻപ്രസിഡന്റ് അഡ്വ .കെ.കെ. രാധാകൃഷ്ണന്റെ സ്മരണാർഥംനിർമിച്ച സ്മാരക ഹാളിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജ ൻ എംഎൽയും നിർവഹിക്കും. ശരണാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും.
സമ്മേളനത്തിൽ വിവിധ സമുദായ സംഘടനാ നേതാക്കൾ, സഭയുടെ സംസ്ഥാന, ജില്ലാ, കരയോഗ പോഷക സംഘടനാ നേതാക്കളും തദ്ദേശ സ്വയംഭരണ പ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുള്ളിക്കൽ രാജു, ജില്ലാ സെക്രട്ടറി ബി. പ്രിയകുമാർ, ബേബി കവിയിൽ എന്നിവർ അറിയിച്ചു.