പെന്ഷന് പരിഷ്കരണത്തിനായി റിട്ട. ഡ്രൈവറുടെ ഒറ്റയാള്‍ സമരം
1582581
Sunday, August 10, 2025 3:38 AM IST
പത്തനംതിട്ട: 14 വര്‍ഷം കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസിയിൽ പെന്ഷന് പരിഷ്കരണം നടപ്പാക്കാത്തതിലും കൃത്യമായി എല്ലാ മാസവും പെന്ഷന് നല്‍കാത്തതിലും പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി റിട്ട. ഡ്രൈവര്‍ ജലാലുദീന്‍ റാവുത്തറുടെ ഒറ്റയാള്‍ സമരം.
പെന്ഷന് പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകള്‍ അധികൃതര്‍ക്ക് അയച്ചിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തുവന്നതെന്ന് ജലാലുദീൻ പറഞ്ഞു. പരിഷ്കരണം നടപ്പാക്കാത്തതിനാല്‍ നാലു മുതല്‍ 12 ലഷം രൂപവരെ ഓരോ പെന്‍ഷന്‍കാരനും നഷ്ടമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ വകുപ്പുമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും പെന്‍ഷന്‍കാരെ വഞ്ചിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ മൗനംവെടിഞ്ഞ് ഉചിതമായ നടപടി കൈക്കൊള്ളണമെന്നുമാണ് ആവശ്യം.