പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയം ഉദ്ഘാടനം
1583492
Wednesday, August 13, 2025 6:27 AM IST
തിരുവല്ല: തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പ്രതിഭാ സംഗമവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല എഇഒ മിനി കുമാരി, തിരുവല്ല ബിപിസി റോയി റ്റി. മാത്യു, സ്കൂൾ മാനേജർ ഫാ. വർഗീസ് ചാമക്കാലയിൽ, ഹെഡ്മാസ്റ്റർ ഷാജി മാത്യു, പ്രിൻസിപ്പൽ ജയ മാത്യൂസ്, പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, മുനിസിപ്പൽ കൗൺസിലർ ലെജു എം. സക്കറിയ, സ്റ്റാഫ്സെക്രട്ടറി സുജ ജോർജ്, സിബി സ്റ്റീഫൻ ജേക്കബ്, ആഷ് ലി മേരി ഷിബു, ഫെബിയ എൽസ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സേവന മേഖലയിലെ പ്രഗൽഭ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.