വോട്ടര്‍ പട്ടിക: 68,538 അപേക്ഷ
1583225
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി പേരു ചേര്‍ക്കാന്‍ 68,538 പേര് ഓണ്ലൈനയി അപേക്ഷ സമര്‍പ്പിച്ചു.
നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 652 അപേക്ഷയും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 4837 അപേക്ഷകളുമാണ് ഇന്നലെ വൈകുന്നേരം വരെ ലഭിച്ചത്. പേര് ചേർക്കുന്നതിന് അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.