ചികിത്സയിലിരിക്കേ അജ്ഞാതൻ മരിച്ചു
1583239
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ച വയോധികനെ കുറിച്ച് വിവരങ്ങള്‍ തേടി പോലീസ്. കൂടല്‍ ചന്തയിലെ കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ട വയോധികനെ നാട്ടുകാരാണ് കഴിഞ്ഞ് ഒമ്പതിന് വൈകുന്നേരം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്.
കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന ഇയാളെ വിറയലോടെ കാണപ്പെടുകയും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. 20 വർഷം മുന്‍പ് പത്തനംതിട്ടയില്‍ നിന്നും കൂടലിലെത്തിയതാണ് ഇയാളെന്ന് പറയുന്നു. ഏകദേശം 68 വയസ് തോന്നിക്കും. വീടുകളില്‍ കൂലിപണിക്കൊക്കെ പോയിരുന്ന ഇയാളെപ്പറ്റി ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുകയാണ്. കൂടല്‍ പോലീസ് - 04734 270100, എസ്ഐ - 9961385569.