ആഞ്ഞിലികുന്ന് പള്ളിയിൽ തിരുനാളിനു കൊടിയേറി
1583497
Wednesday, August 13, 2025 6:27 AM IST
കോന്നി: ആഞ്ഞിലികുന്ന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളിന് ഫാ. ജോർജ് കണ്ടത്തിപ്പറമ്പിൽ കൊടിയേറ്റി. ഇന്നു മുതൽ 15 വരെയാണ് തിരുനാൾ.
കോന്നി വൈദിക ജില്ല സൺഡേസ്കൂൾ ഡയറക്ടർ ഫാ. ഫെലിക്സ് പത്യാലിൽ സംഘടനാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജസ്റ്റിൻ പരുവപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ജോർജ് കണ്ടത്തിപ്പറമ്പിൽ മുഖ്യസന്ദേശം നൽകി. വാർഡ് മെംബർ തോമസ് കാലായിൽ, ട്രസ്റ്റി സജി പീടികയിൽ, സെക്രട്ടറി ലാലു അലക്സ്, എംസിഎംഎഫ് രൂപതാ പ്രസിഡന്റ് ഷീജ ഏബ്രഹാം, ഷാന്റി സാബു, ദീനാമ്മ റോയ്, രാജി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എംസിഎ, എംസിഎംഎഫ്, എംസിസിഎൽ, വിൻസെന്റ് ഡി പോൾ എന്നീ സംഘടനകളുടെ റിപ്പോർട്ട് അവതരണവും നടന്നു.
ഇന്നു മുതൽ വിശുദ്ധ കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ജോസ് ചാമക്കാലായിൽ റമ്പാൻ, കോന്നി വൈദിക ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ, ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഫാ. ജസ്റ്റിൻ പരുവപ്ലാക്കൽ എന്നിവർ കാർമികത്വം വഹിക്കും.