എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കും: ജില്ലാ പോലീസ് മേധാവി
1582987
Monday, August 11, 2025 3:58 AM IST
പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് പ്രതിജ്ഞാബദ്ധമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ആറന്മുളയില് പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം,
എസ്സി, എസ്ടി സംരക്ഷണം സംബന്ധിച്ച നിയങ്ങള്‍ നിലവിലുണ്ട്, അവ പാലിക്കപ്പെടുകയും വേണമെന്ന് എസ്പി പറഞ്ഞു. പത്തനംതിട്ട സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നവീന്‍ എം. ഈശോ ക്ലാസ് നയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കേണ്ട കാര്യങ്ങളില്‍ സൈബര്‍ സെല്‍ റിട്ട. എസ്ഐ അരവിന്ദാക്ഷന് ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് സമ്മാനദാനവും മെഡിക്കല്‍ കിറ്റ് വിതരണവും ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി.വി. ബേബി, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ശ്രീകുമാര്‍, പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജൂലി ദിലീപ്, വാര്‍ഡ് മെംബര്‍ ശിവന്, മുന്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുബീഷ്, സംഘടനാ ഭാരവാഹികളായ കെ.കെ. സുരേന്ദ്രന്, കരുണാകരന്, വി.ആര്. സുരേന്ദ്രന്, പി.ആര്. ശ്രീനിവാസന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസിആര്‍ബി ഡിവൈഎസ്പി ബിനു വര്‍ഗീസ് സ്വാഗതവും ആറന്മുള എസ്എച്ച്ഒ വി.എസ്. പ്രവീണ്‍ നന്ദിയും പറഞ്ഞു.