പാറേക്കാട് പള്ളിയിൽ ലഹരി വിരുദ്ധ ബോധവത്കരണം
1583498
Wednesday, August 13, 2025 6:27 AM IST
തിരുവല്ല: കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവകയുടെ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സമിതിയുടെയും അനാംസിന്റെയും ആഭിമുഖ്യത്തിൽ പാറേക്കാട് താബോർ പള്ളിയിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തി .
വികാരി റവ.അനി അലക്സ് കുര്യന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ പ്രസാദ് ചെറിയാൻ, സണ്ണി തോമസ്, കൺവീനർ എ.വി. ജോർജ് , അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ജയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു. നയന മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. അനാംസിന്റെ തെരുവു നാടകം, പോസ്റ്റർ പ്രദർശനം, സണ്ണി കീരുത്തോടിന്റെ മാജിക് ഷോ എന്നിവയും നടത്തി.