പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1583236
Tuesday, August 12, 2025 3:02 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് നഗ്നചിത്രം പകർത്തി വാങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അടൂർ പഴകുളം പുന്നലത്ത് കിഴക്കേക്കര വീട്ടിൽ സനു(19)വിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് ഫോണിലൂടെ ചിത്രം അയച്ചുതരുവാൻ ആവശ്യപ്പെടുകയിരുന്നു. ശിശുക്ഷേമ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പോലീസ് കേസെടുത്തത്. അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ മഞ്ജുമോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.