ധനലക്ഷ്മി ഗ്രൂപ്പ് ഇതര സംസ്ഥാനങ്ങളിലേക്ക്
1583482
Wednesday, August 13, 2025 6:27 AM IST
പത്തനംതിട്ട: ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 24ന് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ കൂടി ശാഖകൾ ആരംഭിക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പുതിയ ശാഖകൾ തുറക്കുന്നത്. ഇതോടനുബന്ധിച്ച് നിക്ഷേപ സംഗമവും വിവിധ സേവന പദ്ധതികളുടെ തുടക്കവും കുറിക്കും.
അംഗപരിമിതരായ നൂറുപേർക്ക് കൃത്രിമ കാലുകൾ സൗജന്യമായി നൽകുന്നതിനും വയനാട ചൂരൽമലയിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കുന്നതിനും പദ്ധതിയണ്ട്. അന്ന സാരഥി എന്ന പേരിൽ തൃശൂർ നഗരത്തിൽ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കും തുടക്കം കുറിക്കും. കേരളത്തിലെ 14 ജില്ലകളിലും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും നിക്ഷേപസംഗമം സംഘടിപ്പിക്കും.
ധനലക്ഷ്മി ഗ്രൂപ്പ് ചുമതലക്കാരായ ടിന്റോ ബേബി, മോഹൻ പി. നാഥ്, വിനു സഖറിയ, തുളസീധരൻ നായർ, ഡി. അന്പിളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.