ഭിന്നശേഷി കലാമേള
1582990
Monday, August 11, 2025 3:58 AM IST
തിരുവല്ല: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള "ശലഭം 2025' തെങ്ങേലി മാര്‍ത്തോമ്മ ഡയനീഷ്യസ് സ്മാരക സ്കൂളില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം ഡോ. ആര്. വിജയമോഹന്, ഡെഫ് ആന്‍ഡ് ഡംബ് സ്കൂള്‍ അധ്യാപിക ഫെബിന്‍സ് എന്നിവര്‍ മുഖ്യസന്ദേശം നല്കി.
വൈസ് പ്രസിഡന്റ് സാലി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.ടി. ഏബ്രഹാം, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടില്‍, ശ്രീവല്ലഭന് നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബേനസീര്‍ മീരാന്‍ എന്നിവര്‍ പ്രസംഗിച്ചു.