കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഗജദിനാചരണം
1583503
Wednesday, August 13, 2025 6:27 AM IST
കോന്നി: ലോക ഗജദിനം കോന്നി ഇക്കോ ടൂറിസം സെന്ററിൽ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു. ഡിഎഫ്ഒ ഇൻ ചാർജ് ബി. രാഹുൽ ഉദ്ഘാടനം ചെയ്തു. ആനയൂട്ടും
ആനയെ സംബന്ധിച്ച പഠന ക്ലാസും നടന്നു.
കോന്നി റിപ്പബ്ലിക്കൻ ലൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, വെട്ടൂർ വി.എസ്. ശ്രീധരൻപിള്ള മെമ്മോറിയൽ എൽപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. ആനയൂട്ടിൽ കോന്നി ഇക്കോ ടൂറിസം സെന്ററിലെ ഈവ, പ്രിയദർശിനി, മീന എന്നീ ആനകൾ പങ്കെടുത്തു.
ആനകൾക്ക് വിദ്യാർഥികളും വിനോദസഞ്ചാരികളും നാട്ടുകാരും വനപാലകരും ചേർന്ന് കൈതച്ചക്ക, കരിമ്പ്, തണ്ണിമത്തൻ, വെള്ളരിക്ക, ശർക്കര, കാരറ്റ്, വാഴപ്പഴം എന്നിവ നൽകി. ആനകളുമായി അടുത്തിടപഴകാൻ കഴിഞ്ഞതും ഭക്ഷണം നൽകാൻ കഴിഞ്ഞതും വിദ്യാർഥികൾക്കും പുതിയ അനുഭവമായി.