കൂടലിലെ കൊലപാതകം: പ്രതി റിമാന്‍ഡില്‍
1583489
Wednesday, August 13, 2025 6:27 AM IST
കൂടൽ: അയൽവാസിയായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് പിടിയിലായയാൾ റിമാൻഡിൽ. കൂടല്‍ പുന്നമൂട് പയറ്റുകാല വീട്ടില്‍ രാജന്(40) കുത്തേറ്റ് മരിച്ച കേസിലാണ് ആറ്റഴിക്കോട് പടിഞ്ഞാറ്റേതില്‍ അനി (45) യാണ് റിമാന്‍ഡിലായത്.
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ അനി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഇതിനിടയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് അനി വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. അവിവാഹിതനായ രാജനുമായി യുവതിക്ക് സൗഹൃദമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവതി അനിയെ വിട്ടുപോയതും വിരോധത്തിനു കാരണമായി.
കോന്നി ഡിവൈഎസ്പി എസ്. അജയ്നാഥിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായ സി. എല്‍. സുധീർ, ആര്. രാജഗോപാല്‍, എസ്ഐ ആർ. അനില്‍ കുമാര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.