വോട്ടര്‍ പട്ടിക പുതുക്കൽ: പേര് ചേര്‍ക്കാന്‍ ലഭിച്ചത് 76,734 അപേക്ഷകള്‍
1583484
Wednesday, August 13, 2025 6:27 AM IST
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 76,734 പേര് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു.
നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 714 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 5572 അപേക്ഷകളുമാണ് ഇന്നലെ വൈകുന്നേരംവരെ ലഭിച്ചത്. പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.