സബ് ജൂണിയർ ബാസ്കറ്റ്ബോളിൽ അടൂർ കേന്ദ്രീയ വിദ്യാലയത്തിന് കിരീടം
1583496
Wednesday, August 13, 2025 6:27 AM IST
തിരുവല്ല: കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിൽ നടന്ന പത്തനംതിട്ട ജില്ലാ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ അടൂർ കേന്ദ്രീയ വിദ്യാലയം ജേതാക്കളായി.
ആൺകുട്ടികളുടെ ഫൈനലിൽ കേന്ദ്രിയ വിദ്യാലയം തിരുവല്ല ബാസ്കറ്റ്ബോൾ ക്ലബിനെ (23 -7 )പരാജയപ്പെടുത്തി ജേതാക്കളായപ്പോൾ പെൺകുട്ടികളുടെ ഫൈനലിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിനെ ( (12 -2 ) പരാജയപ്പെടുത്തി ഇരട്ട വിജയം ആഘോഷിച്ചു.
ആൺകുട്ടികളുടെ സെമി ഫൈനൽ മത്സരങ്ങളിൽ തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബ് (10 -8 ) നു അടൂർ കേന്ദ്രീയ വിദ്യാലയം ഷിഫ്റ്റ് 1നെ തോല്പിച്ചപ്പോൾ അടൂർ കേന്ദ്രീയ വിദ്യാലയം ഷിഫ്റ്റ് 2 മാർത്തോമ്മ സ്കൂൾ കുറിയന്നൂരിനെ (11 -2 ) പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
പെൺകുട്ടികളുടെ സെമി ഫൈനലിൽ കേന്ദ്രീയ വിദ്യാലയം(16 -6 ) തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്.
ആലപ്പുഴ ജ്യോതിനികേതൻ സ്കൂളിൽ 30 മുതൽ നടക്കുന്ന 50-ാമത് സംസ്ഥാന സബ് ജൂണിയർ ആൺട്ടികളുടെയും പെൺകുട്ടികളുടെയും ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ ടീമിനെ തെരഞ്ഞടുക്കാൻ ഒരു ഓപ്പൺ സെലക്ഷൻ ട്രയൽസ് 15നു രാവിലെ കുറിയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.