യുഡിടിഎഫ് പ്രതിഷേധം നാളെ
1583226
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ താരിഫ് ഭീഷണിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദാസ്യവേലയ്ക്കുമെതിരേ യുണൈറ്റഡ് ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ഫ്രണ്ട് (യുഡിടിഎഫ്) മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
നാളെ പന്തം കൊളുത്തി പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളുമാണ് സംഘടിപ്പിക്കുക.
അധിക തീരുവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തണമെന്നും യുഡിടിഎഫ് യോഗം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പി. കെ. ഗോപി, ഹരികുമാർ പൂതങ്കര, മധുസൂദനൻ നായർ, തോമസ് കുട്ടി, ഹസൻ കുട്ടി പാറയടിയിൽ, വി. എൻ. ജയകുമാർ, പി. കെ. ഇഖ്ബാൽ, സുരേഷ് കുഴുവേലി, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.