ബസ് സ്റ്റാന്‍ഡിലെ അടിപിടി; മൂന്നുപേര്‍ പിടിയില്‍
1582989
Monday, August 11, 2025 3:58 AM IST
റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് പരസ്പരം അടി കലശല് കൂടുകയും യാത്രക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത മൂന്നു യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ പി.എസ്. ശിവലാല്‍ (26), ഇലവുങ്കല്‍ കെ.ആര്. ഉണ്ണിക്കൃഷ്ണന് (21), പുത്തന്‍വീട്ടില്‍ രജുമോന്‍ (26) എന്നിവരാണ് കസ്റ്റഡിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് പരസ്പരം തല്ലുകൂടുകയും ചെയ്തത്. തുടര്‍ന്ന് യാത്രക്കാര്‍ക്കു നേരേയും തട്ടിക്കയറി, ആക്രമണത്തിന് മുതിര്‍ന്നു.
വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതുപ്രകാരം റാന്നി എസ്ഐ റെജി തോമസിന്റെ നേതൃത്വത്തില്‍ ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘം മൂവരെയും പിടികൂടുകയായിരുന്നു.