ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നാളെ
1583487
Wednesday, August 13, 2025 6:27 AM IST
പത്തനംതിട്ട: നരേന്ദ്രമോദി സര്‍ക്കാരിന്റെ വോട്ട് കൊള്ളയ്ക്കെതിരേ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഡിസിസി നേതൃത്വത്തില്‍ നാളെ രാത്രിയില്‍ പത്തനംതിട്ടയില്‍ ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.
രാത്രി ഏഴിന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ഗാന്ധി സ്ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് പൊതുയോഗവും നടത്തുമെന്ന് ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.