കോഴഞ്ചേരി മുത്തൂറ്റ് കാൻസർ സെന്ററിൽ മൂത്രാശയ അർബുദത്തിന് നവീന ചികിത്സ
1583483
Wednesday, August 13, 2025 6:27 AM IST
കോഴഞ്ചേരി: അർബുദത്തിന് ഏറ്റവും പുതിയ ചികിത്സാരീതികൾ അവലംബിച്ച് കോഴഞ്ചേരി എം.ജി. ജോർജ് മുത്തൂറ്റ് കാൻസർ സെന്റർ. മൂത്രാശയ അർബുദ ചികിത്സയിലാണ് നവീന ചികിത്സാരീതി ഉപയോഗിച്ചത്.
എൻഫോർട്ടുമാബ് വെഡോട്ടിൻ, പെംബ്രോലിസുമാബ് എന്നിവയുടെ സംയോജിത ചികിത്സയിലൂടെയാണ് ഇതു സാധ്യമാക്കിയത്. ഈ രണ്ട് ചികിത്സാ രീതികളും സംയോജിപ്പിച്ച് നൽകുമ്പോൾ വളരെ മികച്ച ഫലങ്ങളാണ് ക്ലിനിക്കൽ പഠനങ്ങളിൽ കാണിക്കുന്നത്. അർബുദ ചികിത്സാ രംഗത്ത് ഇതൊരു സുപ്രധാന മുന്നേറ്റവുമാണിത്.
പരമ്പരാഗത കീമോതെറാപ്പിയേക്കാൾ രോഗികളുടെ അതിജീവന സാധ്യതയും ക്ലിനിക്കൽ ഫലങ്ങളും മെച്ചപ്പെടുത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. കീമോതെറാപ്പി മരുന്ന് നേരിട്ട് അർബുദ കോശങ്ങളിൽ എത്തിക്കുന്ന ഈ പുതിയ രീതി ആരോഗ്യകരമായ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് കുറയ്ക്കാൻ സഹായിക്കും.
കേരളത്തിലെ അർബുദ ചികിത്സാ രംഗത്ത് ഈ നൂതന ചികിത്സയുടെ ലഭ്യത രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പുതിയ പ്രതീക്ഷ നൽകുന്നതായി എം.ജി. ജോർജ് മുത്തൂറ്റ് കാൻസർ സെന്ററിലെ ചീഫ് ഡോ. ഭവ്യ എസ്. കുമാർ പറഞ്ഞു.