ഗജദിനത്തിൽ ആന വാർത്തകളുടെ പ്രദർശനമൊരുക്കി
1583495
Wednesday, August 13, 2025 6:27 AM IST
ഏഴംകുളം: ലോക ഗജദിനമായ ഇന്നലെ ഏഴംകുളം ഗവ. എൽപി സ്കൂളിൽ കഴിഞ്ഞകാല ദിനപ്പത്രങ്ങളിലെ ആനവാർത്തകളുടെ പ്രദർശനമൊരുക്കിയത് കൗതുകകരമായി. പാവനാടക കലാകാരനും ഗ്രന്ഥകാരനുമായ എം.എം ജോസഫ് മേക്കൊഴൂരിന്റെ ശേഖരത്തിൽ നിന്നാണ് പ്രദർശനം ഒരുക്കിയത്.
ഫോൾഡിംഗ് ആൽബത്തിൽ പ്രത്യേക രീതിയിൽ തയാറാക്കിയിട്ടുള്ളതിനാൽ കുട്ടികൾക്ക് അനായാസം വായിച്ചും കണ്ടും മനസിലാക്കാമെന്ന പ്രത്യേകതയുണ്ടായിരുന്നു.
പിടിഎ പ്രസിഡന്റ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പുരാവസ്തു സംരക്ഷകൻ കെ.കെ.മാത്യു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ഡി.അശോകൻ, എൻ.അനിൽകുമാർ, സന്തോഷ്, പ്രിയ ബിജു, ഹരികുമാർ, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ആന ക്വിസിൽ വിജയികളായ വൈഗാ ലക്ഷ്മി, ആഫിയാ സജാദ്, ഗൗരി കൃഷ്ണ, ധൻ പി. ഉണ്ണിത്താൻ എന്നിവർക്ക് ദിനവിജ്ഞാനകോശം സമ്മാനമായി നൽകി.ഗജദിനത്തിൽ ആന വാർത്തകളുടെ പ്രദർശനമൊരുക്കി