കൊമേഴ്സ് ക്ലബ്
1583227
Tuesday, August 12, 2025 3:02 AM IST
പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കൊമേഴ്സ് ക്ലബിന്റെ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അജിത്ത് ഗണേഷ് നിർവഹിച്ചു.
സമ്പാദ്യ ശീലം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നവീന മാറ്റം ഉണ്ടാക്കുമെന്നും ആധുനികകാലത്ത് കൊമേഴ്സ് എന്ന വിഷയത്തിന് അനന്ത സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രഥമ ഹരിതസ്മിതം അവാർഡ് വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബി. ആശ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജ് അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. വി.വി. ജിഷ്ണു ക്ലാസ് നയിച്ചു. അധ്യാപകൻ അരുൺ മോഹൻ സ്വാഗതവും രണ്ടാംവർഷ കൊമേഴ്സ് വിദ്യാർഥി അഞ്ജലി നന്ദിയും പറഞ്ഞു.