മാർച്ചും ധർണയും നടത്തി
1583494
Wednesday, August 13, 2025 6:27 AM IST
മല്ലപ്പള്ളി: സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ കമ്മീഷൻ, പെൻഷൻ പരിഷ്കരണ കമ്മീഷൻ ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സർവീസ് പെൻഷനേഴ്സ് യൂണിയൻ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി പെൻഷൻ ഭവനിൽ നിന്നും സബ് ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണയ്ക്ക് ബ്ലോക്ക് പ്രസിഡന്റ് വി. എസ്. ശശിധരൻ നായർ നേതൃത്വം നൽകി. തുടർന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.കെ. രാജശേഖരക്കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് തോമസ്, പി. കെ. ശിവൻകുട്ടി, കെ. ഐ. മത്തായി, ചന്ദ്രശേഖരൻ നായർ, ഐ. എം. ലക്ഷ്മിയമ്മ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.