ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
1582991
Monday, August 11, 2025 3:58 AM IST
പത്തനംതിട്ട: ആദിവാസി ജനസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ആദിവാസി ഐക്യവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച ആദിവാസി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാരം, ഉള്ളാടൻ, മലവേടന്, മലയരയന്‍ എന്നീ വിഭാഗങ്ങളുടെ ഭൂമിയുടെയും വീടിന്റെയും പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുമെന്നും വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ ഗോത്രസമൂഹത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നതിനുളള ശ്രമം നടത്തുമെന്നും ചിറ്റയം പറഞ്ഞു.
ആദിവാസി ഐക്യവേദി സെക്രട്ടറി പി.എസ്. ഉത്തമന് അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ.ജി. അനീഷ്, കെ.എസ്. ഗോപി, പി.എസ്. മോഹനന്, രാജന് ജേക്കബ്, ഷിജിന് കൈപ്പട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.