വെച്ചൂച്ചിറയിലെ തെരുവുനായ ശല്യം; അടിയന്തരയോഗം ഇന്ന്
1583224
Tuesday, August 12, 2025 3:02 AM IST
റാന്നി: വെച്ചൂച്ചിറയിലെ തെരുവുനായ ശല്യം നേരിടുന്നതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്ന് 12ന് വെച്ചൂച്ചിറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും. വെച്ചൂച്ചിറ ടൗൺ മേഖലയിൽ നായയുടെ ശല്യം നിരന്തരമായുണ്ടായതു കൊണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പ് ടൗണിൽ ഇറങ്ങിയ നായ അഞ്ചുപേരെ കടിച്ചിരുന്നു. അതിൽ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു . അന്ന് ആക്രമണം കാട്ടിയ നായയെ പിന്നീടു ചത്ത നിലയിൽ കണ്ടു. കഴിഞ്ഞദിവസം തെരുവുനായ വാഹനങ്ങൾക്കു നേരേ ആക്രമണം നടത്തി. എംഎൽഎയുടെ നിർദേശപ്രകാരം നടക്കുന്ന യോഗത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.