ലോറിയും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു
1582582
Sunday, August 10, 2025 3:38 AM IST
അടൂർ: അടൂർ- പത്തനാപുരം സംസ്ഥാന പാതയിൽ ഇളമണ്ണൂരിൽ ലോറിയും കാറുമായി കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു. തമിഴ്നാട് തിരുനെൽവേലി, കിളിനാദം, പാലകം കോട്ട കോതയ്നാച്ചിയാർ (63) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണൻ (60), കൃഷ്ണവേണി (60), കസ്തൂരി രാജ (27) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാവിലെ 7.30 - നാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും കരുനാഗപ്പള്ളിക്ക് സിമന്റുമായി പോയ ലോറിയും തിരുനെൽവേലിക്ക് പോയ കാറുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു.