ചെന്നീര്‍ക്കര സ്കൂളില്‍ രാജ്യസുരക്ഷാ സംവിധാനങ്ങളുടെ പ്രദര്‍ശനം
1582584
Sunday, August 10, 2025 3:38 AM IST
ചെന്നീര്‍ക്കര: എസ്എന്‍എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് രാജ്യസുരക്ഷാ സംവിധനങ്ങളുടെ പ്രദര്‍ശനം നടത്തി.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സ് (ഐടിബിപിഎഫ്), 27 -ാം ബറ്റാലിയന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ആയുധങ്ങള്‍ ദേശസുരക്ഷയ്ക്കായി വിവേകപൂര്‍വം ഉപയോഗിക്കനുള്ളതാണെന്നും മാനവ രാശിയുടെ വിപത്തിനായി പ്രയോഗിക്കാനുള്ളതല്ലെന്നും ഹിരോഷിമ ദുരന്തത്തെ അനുസ്മരിച്ചു കൊണ്ട് സേനാംഗം ബിജു ഡാനിയേല്‍ പറഞ്ഞു.
എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കണ്ടു. സ്കൂള്‍ മാനേജര്‍ മനു കുമാര്‍, പിടിഎ പ്രസിഡന്റ് ജി. വിശാഖന്, ബിആര്‍സി കോര്‍ഡിനേറ്റര്‍ രാജി എന്നിവര്‍ പങ്കെടുത്തു.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സ് എസ്ഐ കെ.എസ്. ദിലീപ്, എഎസ്ഐ ഓമനക്കുട്ടന് എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്കി.