മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണം നടത്തി
1582588
Sunday, August 10, 2025 4:22 AM IST
തിരുവല്ല: ദൈവം മനുഷ്യനു നൽകിയ സുകൃതവും വരദാനവും ആയിരുന്നു മാർ അപ്രേം മെത്രാപ്പോലീത്തയെന്ന് ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത.
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കൽദായ സഭയുടെ അധ്യക്ഷനായിരുന്ന മാർ അപ്രേം മെത്രാപോലീത്തായുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. ജോർജ് ഈപ്പൻ, റവ. ഡോ. ഡാനിയേൽ ജോൺസൺ, കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, റവ. ഡോ. എൽ.റ്റി. പവിത്ര സിംഗ്, ലിനോജ് ചാക്കോ, ജോജി പി.തോമസ്, ഫാ. സാമുവേൽ മാത്യു, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.