വൈഎംസിഎ സമാധാന വിദ്യാർഥി സദസ് നടത്തി
1582590
Sunday, August 10, 2025 4:22 AM IST
പത്തനംതിട്ട : ഇളംതലമുറ സമാധാനത്തിന്റെ സന്ദേശ വാഹകരാകണമെന്ന് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം.
വൈഎംസിഎ പത്തനംതിട്ട സബ് റീജിയന് സമാധാന വാരാചരണത്തിന്റെ ഭാഗമായി തോട്ടുപുറം യുപി സ്കൂളില്‍ സംഘടിപ്പിച്ച സമാധാന വിദ്യാർഥി സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈഎംസിഎ മുന്‍ ദേശീയ അധ്യക്ഷന്‍ ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ജയിംസ് മാത്യു കോർ എപ്പിസ്കോപ്പ, ഫാ. ഷൈജുകുര്യന്‍, സാമുവേല്‍ പ്രക്കാനം, കെ.വി. തോമസ്, റ്റി. എസ്. തോമസ്, ജോസ് സാം, സ്കൂള്‍ പ്രഥമാധ്യാപിക ടി. ആശാലത, പിടിഎ പ്രസിഡന്റ് റാണി ജോൺ എന്നിവർ പ്രസംഗിച്ചു.