സെന്റ് മേരീസ് കത്തീഡ്രലിൽ പെരുന്നാൾ
1582591
Sunday, August 10, 2025 4:22 AM IST
പത്തനംതിട്ട: സെന്റ് മേരീസ് യൂണിവേഴ്സൽ സിറിയക് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് കൊടിയേറ്റ് നടത്തി.
ഇന്നു രാവിലെ കുർബാനയ്ക്ക് ഫാ. സാംസൺ വർഗീസ് കാർമികത്വം വഹിക്കും. നാളെ രാവിലെ ഫാ. ഗീവർഗീസ് ചാക്കോ കുർബാന അർപ്പിക്കും. തുടർന്ന് തുന്പമൺ ഭദ്രാസന മർത്തമറിയം വനിതാ സമാജം ധ്യാനയോഗം. ഫാ. അരുൺ സി. നല്ലില ക്ലാസെടുക്കും. ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോൺ കുര്യാക്കോസ് കാർമികത്വം വഹിക്കും.
10 ന് വൈദിക ധ്യാനയോഗത്തിൽ ഡാനിയേൽ തട്ടാര ക്ലാസെടുക്കും. 13നു രാവിലെ കുർബാനയ്ക്ക് ഫാ. പോൾ ഇ. വർഗീസ് കാർമികത്വം വഹിക്കും. തുടർന്ന് ഭദ്രാസന സൺഡേസ്കൂൾ അധ്യാപക ധ്യാനം. ഫാ. ശമുവൽ കിടങ്ങിൽ ക്ലാസ് നയിക്കും.
എല്ലാദിവസവും അഞ്ചിന് സന്ധ്യാപ്രാർഥന ഉണ്ടാകും. 14നു രാവിലെ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം സന്ധ്യാപ്രാർഥനയും അനുഗ്രഹപ്രഭാഷണവും രാത്രി ഏഴിന് നഗരം ചുറ്റി പ്രദക്ഷിണവും ഉണ്ടാകും.
15 രാവിലെ 7.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ കൊടിയിറക്ക്.