കുടുംബശ്രീ 50 പ്ലസ് കാന്പെയിനു തുടക്കമായി
1582593
Sunday, August 10, 2025 4:22 AM IST
പത്തനംതിട്ട: കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 50 പ്ലസ് കാന്പെയിനു ജില്ലയിൽ മികച്ച പ്രതികരണം. കുടുംബശ്രീ പ്രവർത്തനങ്ങളിലേക്ക് സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങളെ എത്തിക്കുകയാണ് കാന്പെയിന്റെ ലക്ഷ്യം.
ജില്ലാ മിഷൻ നേതൃത്വത്തിൽ 58 സിഡിഎസുകളിലും കാന്പെയിന്റെ പ്രവർത്തനങ്ങൾ നടക്കുകയാണ്. അയൽക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയൽക്കൂട്ട അംഗങ്ങളെ തിരികെയെത്തിക്കുക, പുതിയ അംഗങ്ങളെ ചേർക്കുക, പ്രത്യേക അയൽക്കൂട്ടങ്ങളുടെ രൂപീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
കൂടാതെ ലഹരി വിരുദ്ധ കാന്പെയിനുകൾ അതി ദാരിദ്ര്യ നിർമാർജന പരിപാടികൾ തുടങ്ങിയവയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തുകയാണ് ലക്ഷ്യം.പ്രത്യേക പദ്ധതിയുടെ ഭാഗമായി ട്രൈബൽ മേഖലകളിലും മികച്ച രീതിയിൽ കുടുംബശ്രീ പ്രവർത്തിച്ചുവരുന്നു.
പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രൈബൽ ആനിമേറ്റർമാർ, ട്രെയിനിംഗ് ഗ്രൂപ്പുകൾ എന്നിവരുടെ സഹായത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യും.