ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് മുൻതൂക്കം നൽകും
1582595
Sunday, August 10, 2025 4:22 AM IST
പത്തനംതിട്ട: ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്കും കുട്ടികളുടെ മാനസികാരോഗ്യ മേഖലയ്ക്കും പ്രാധാന്യം നൽകി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ ശിശുക്ഷേമ സമിതി ജില്ലാ വാർഷിക പൊതുയോഗം തീരുമാനിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ മിനി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ കെ. ജയപാല്‍, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്. അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ എ. ജി. ദീപു, അംഗങ്ങളായ സുമാ നരേന്ദ്ര, കെ. ജയകൃഷ്ണന്, എസ്. മീരാസാഹിബ്, ടി. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.