അടൂർ എൻജിനിയറിംഗ് കോളജിൽ എൻആർപിഎഫ് റീജണൽ മീറ്റ്
1582596
Sunday, August 10, 2025 4:22 AM IST
അടൂർ: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നാച്ചുറൽ റിസോഴ്സ് പ്രൊട്ടക്ഷൻ ഫോഴ്സ് (എൻആർപിഎഫ്) റീജണൽ മീറ്റ് ജീവനം 25 കോളജ് ഓഫ് എൻജിനിയറിംഗ് അടൂരിൽ നടന്നു.
യൂണിവേഴ്സിറ്റിയുടെ നാഷണൽ സർവീസ് സ്കീം മുഖ്യധാര പ്രവർത്തനങ്ങളിൽ ഒന്നാണ് എൻആർപിഎഫ് മീറ്റ്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ റീജണൽ മീറ്റാണ് അടൂരിൽ നടന്നത്. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത് ജി.എസ്.രഞ്ജിത് ഉദ്ഘാടനം ചെയ്തു.
മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം പ്രൊഫ. മനു എം. ജോൺ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് റീജണൽ കോഓർഡിനേറ്റർ പ്രഫ. എച്ച്.ഷാരോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എച്ച്.എസ്.ശ്രീദീപ, വോളണ്ടിയർ സെക്രട്ടറി ആലൻ സഖറിയ എന്നിവർ പ്രസംഗിച്ചു.