പോലീസ് അസോസിയേഷന് ഭാരവാഹികള്‍
1582978
Monday, August 11, 2025 3:50 AM IST
പത്തനംതിട്ട: പോലീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റായി എസ്. ഗോപകുമാര്‍ (പന്തളം), സെക്രട്ടറിയായി നിഷാന്ത് പി. ചന്ദ്രന് (തിരുവല്ല) എന്നിവരെ തെരഞ്ഞെടുത്തു. ബി. ഗിരീഷ് (ഡിഎച്ച്ക്യു) വാണ് ട്രഷറര്‍.
സി.ആര്. രവികുമാര്‍(പുളിക്കീഴ്) - വൈസ് പ്രസിഡന്റ്, സൂര്യമിത്ര (അടൂര്‍ ട്രാഫിക്) - ജോയിന്റ് സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.
ജില്ലാ നിര്‍വാഹകസമിതി അംഗങ്ങളായി വിജയകാന്ത് (ഡിസിപിഎച്ച് ക്യു), ധനൂപ് എം. കുറുപ്പ് (ഇലവുംതിട്ട ), സര്‍ജി പ്രസാദ് (ഡിസിപിഎച്ച്ക്യു), എസ്. ബൈജു (പത്തനംതിട്ട ), അജീര്‍ റഹ്മാന് (വിഎസിബി), പി.വി. വിമല്‍ദേവ് (ഡിസിആര്‍ബി ) എന്നിവരെയും തെരഞ്ഞെടുത്തു.