ആറന്മുളയില് വഞ്ചിപ്പാട്ട് സോപാനത്തിനു തുടക്കമായി
1582980
Monday, August 11, 2025 3:50 AM IST
ആറന്മുള: ദേവസങ്കീര്‍ത്തന സോപാനം പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന് കാവാലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. "വന്ദേ മുകുന്ദ ഹരേ' എന്ന കീര്ത്തനാലാപനത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ആദ്യദിനം വേദിയില്‍ വെണ്‍പാല പള്ളിയോട കരയുടെ വഞ്ചിപ്പാട്ട് അരങ്ങേറി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, സെക്രട്ടറി പ്രസാദ് ആനന്ദഭവന്, ട്രഷറര്‍ രമേശ് മാലിമേല്‍, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഡോ. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.