മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്
1582983
Monday, August 11, 2025 3:50 AM IST
റാന്നി: മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഇന്നു വൈകുന്നേരം 5.30ന് മണിയാറില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മണിയാര്‍ ഡാമിനോട് ചേര്‍ന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പമ്പ റിവര്‍വാലി ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എ രാജു ഏബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.